പരിശോധനകള്‍ക്ക് വിധേയമാകാതെ എത്തുന്നവര്‍ നിരവധി

0

യാത്രാ ഇളവുകളും അതിര്‍ത്തിയിലെ പരിശോധന ഇല്ലാതായതോടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് പരിശോധനകള്‍ക്ക് വിധേയമാകാതെ എത്തുന്നവര്‍ നിരവധി. സംസ്ഥാന അതിര്‍ത്തിയിലിറങ്ങി വനപാതകളിലൂടെയും ഗ്രാമീണബസ്സുകള്‍ കയറിയുമാണ്  ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്ക്  വിധേയമാകാതെ സംസ്ഥനത്തെത്തുന്നത്.നിലവില്‍ കോവിഡ് വ്യപനത്തിനും കാരണമാകുന്നതായി ആരോപണം.

കൊവിഡ് 19നെ തുടര്‍ന്നുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെയാണ് നിലവില്‍ അതിര്‍ത്തിയില്‍ നടത്തുന്ന പരിശോധനകളെ വെട്ടിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത്. പ്രധാനമായും മുത്തങ്ങ അതിര്‍ത്തിവഴിയാണ് ഇത്തരത്തില്‍ ആളുകള്‍ കൂടുതലായും എത്തുന്നത്. ചരക്കുവാഹനങ്ങളിലും മറ്റും അതിര്‍ത്തിയിലെത്തുന്നവര്‍ അവിടെയിറങ്ങി ലൈന്‍ബസ്സുകളില്‍ കയറി യാത്രതുടരുകയാണ് ചെയ്യുന്നത്.ഇതോടെ കല്ലൂരിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനകള്‍ക്ക് വിധേയമാകാതെയാണ് ഇവര്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ഇത് നിലവിലെ രോഗവ്യാപനത്തിനും കാരണമാകുന്നതായാണ് ആരോപണം. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ മുമ്പുണ്ടായിരുന്നതുപോലെ പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!