കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സ്യകൃഷി മാതൃകയാവുന്നു. നെന്മേനി പഞ്ചായത്തിലെ മലവയലിലാണ് ഫിഷ് ലാന്റ് എന്ന പേരില്‍ പ്രദേശത്തെ ആറു യുവാക്കള്‍ ചേര്‍ന്ന് മത്സ്യ കൃഷി നടത്തുന്നത്.ഒരു ലക്ഷത്തോളം മല്‍സ്യങ്ങളെയാണ് ഇവര്‍ വളര്‍ത്തുന്നത്.
മലവയലിലെ ആറ് യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച മല്‍സ്യകൃഷിയാണ് ശ്രദ്ധേയമാവുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാനായി മാസങ്ങള്‍ക്ക് മുമ്പാണ് മലവയലില്‍ ചെറിയ രിതിയില്‍ യുവാക്കള്‍ മല്‍സ്യകൃഷിയാരംഭിച്ചത്. പിന്നിട് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കൃഷി ഇവര്‍ വ്യാപിപ്പിച്ചു. ഇപ്പോള്‍ രണ്ട് ഏക്കറോളം വരുന്ന കുളങ്ങളിലാണ് കൃഷിയുള്ളത്. ഒരു ലക്ഷത്തോളം മല്‍സ്യങ്ങളാണ് കുളങ്ങളിലുള്ളത്. വാള ഇനത്തിലുള്ള മല്‍സ്യമാണ് ഇവര്‍ കൃഷിയിറക്കിയിരിക്കുന്നത്.ഇവര്‍ക്ക് എല്ലാ പ്രോല്‍സാഹനവുമായി ഫിഷറീസ് വകുപ്പും ഒപ്പമുണ്ട്. ഉടന്‍ തന്നെ മല്‍സ്യം വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവജനകുട്ടായ്മ. ആളുകള്‍ക്ക് വിഷ രഹിത നല്ല മല്‍സ്യം ലഭ്യമാക്കുക എന്നതും ഇവരുടെ മല്‍സ്യ കൃഷിയുടെ പ്രധാന ലക്ഷ്യമാണ്