കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന പുസ്തക കൂട് പദ്ധതിയുടെ ഭാഗമായി പത്മപ്രഭ പൊതു ഗ്രന്ഥശാല കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പുസ്തക കൂട് സ്ഥാപിച്ചു.കൈനാട്ടി ജനറല്‍ ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന്‍ പുസ്തക കൂട് ഉദ്ഘാടനം ചെയ്തു.പത്മപ്രഭ ഗ്രന്ഥശാല പ്രസിഡന്റ് ടി. വി.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എ. ടി ഷണ്‍മുഖന്‍ പദ്ധതി വിശദീകരണം നടത്തി.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി എം സുമേഷ് ആദ്യ പുസ്തക വിതരണം ചെയ്തു.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍,എ. കെ. ബാബു പ്രസന്നകുമാര്‍, കല്‍പ്പറ്റ ലൈബ്രറി മേഖല സമിതി ചെയര്‍മാന്‍ അബ്ദുല്‍ സലാം , കെ. പ്രകാശന്‍, ഇ. എന്‍. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.