ലോൺ അടക്കാതെ നാട്ടിലേക്ക് പോയ വിദേശികൾക്കെതിരെ കുവൈറ്റിലെ ബാങ്കുകൾ നടപടി തുടങ്ങി

0

കോവിഡ് കാരണം നാട്ടിൽ പോവുകയും തിരിച്ചു വരാൻ കഴിയാതെ വിസാ കാലാവധി കഴിയുകയും ചെയ്ത വിദേശികളുടെ അടവ് തെറ്റിയ ലോണുകൾ എഴുതിത്തള്ളില്ലെന്ന് കുവൈത്ത് ബാങ്കുകൾ അറിയിച്ചു.അമ്പതോ അതിലധികമോ കുവൈത്തി ദിനാർ ലോൺ അടക്കാൻ ബാക്കിയുള്ള ആളുകൾക്കും അവരുടെ സ്പോൺസർ മാർക്കും എതിരെ നടപടിയെടുക്കാൻ ചില ബാങ്കുകൾ നടപടി തുടങ്ങി. വിദേശികൾ അടക്കാത്ത ലോണുകളുടെ ആകെ കണക്ക് അടുത്ത മാസത്തോടെ ബാങ്കുകൾപുറത്ത് വിടും.പ്രധാനമായും അധ്യാപന മേഖലയിലും പിന്നീട് എൻജിനീയറിങ് മേഖലയിലും മൂന്നാമതായി മെഡിക്കൽ മേഖലയിലും പ്രവർത്തിക്കുന്നവരാണ് ഇങ്ങനെ ലോൺ അടക്കാൻ കഴിയാതെ വിദേശത്ത് കുടുങ്ങിയവരെന്ന് ബാങ്ക് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!