നാളെ ബലിപെരുന്നാള്‍

0

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സ്മരണയില്‍ നാളെ ഇസ്ലാംമതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവെയ്ക്കാനില്ലാത്ത സമര്‍പ്പണമാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. ലബ്ബൈക്കള്ളാഹുമ്മ ലൈബ്ബക്ക് എന്ന മന്ത്രം ഉരിവിട്ട് ഇന്നലെ നടന്ന അറഫ സംഗമത്തില്‍ ലക്ഷങ്ങളാണ് പങ്കാളികളികളായത്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും അടിയുറച്ച വിശ്വാസത്തില്‍ സംപ്രീതനായ സ്രഷ്ടാവ് ബലിനല്‍കുതിന്നായി ആടിനെ നല്‍കി. ആത്മത്യാഗത്തിന്റെ ഈ വലിയ പാഠത്തെ ജീവിതത്തിലേക്ക് പകര്‍്ത്താനാണ് വിശ്വാസികള്‍ ബലികര്‍മ്മത്തില്‍ പങ്കാളികളാകുന്നത്. വാര്‍ധ്യക്യത്തില്‍ ലഭിച്ച മകനെ ബലിയറുക്കണമെന്ന ദൈവകല്‍പ്പന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ്ബലിപെരുന്നാള്‍. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനാല്‍ പള്ളികളില്‍ നാളെ പെരുന്നാള്‍ നമസ്‌കാരവും തുടര്‍ന്ന് ബലിതര്‍പ്പണവും നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!