പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

0

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീ ക്കർക്കും സർക്കാരിനുമെതിരേ പ്രതി പക്ഷത്തിന്റെ അവിശ്വാസ പ്രമേയ ങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾ ക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎൽഎമാരാണ് ഈ കാലയളവിൽ വിട പറഞ്ഞത്.

 

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്തി. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിംഗ് എംഎൽഎമാരിൽ കൂടുതൽ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. കെ.എം.മാണി, കെ.കെ രാമചന്ദ്രൻ നായർ, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയൻ പിള്ള , പി.ബി അബ്ദുൾ റസാഖ്, കെ.വി വിജയദാസ് എന്നീ എംഎൽഎമാർ വേർപിരിഞ്ഞു.

ഏകദിന സമ്മേളനങ്ങളുടെ കാര്യത്തിൽ ഈ സഭ റെക്കോർഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചർച്ചയ്ക്കു വന്നു. സ്പീക്കർക്കും സർക്കാരിനുമെതിരേ വന്ന അവിശ്വാസ പ്രമേയങ്ങൾ പരാജയപ്പെട്ടു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തൻ അനുഭവമായി. ആറു അടിയ ന്തര പ്രമേയങ്ങളിൽ സർക്കാർ ചർച്ച യ്ക്കു തയാറായി. 14 സർക്കാർ പ്രമേയ ങ്ങളും ചർച്ചയ്ക്കു വന്നു. കേരള നിയമ സഭയുടെ ചരിത്രത്തിലാദ്യമായി ബിജെ പിക്കും ഒരു എംഎൽഎയുണ്ടായി എന്ന തും ഈ സഭയുടെ പ്രത്യേകത യാണ്.

രണ്ട് എംഎൽഎമാർ ജയിലിലും മൂന്നു മണ്ഡലങ്ങളിൽ എംഎൽഎമാർ ഇല്ലാ ത്തതുമായ അപൂർവ സാഹചര്യത്തി ലാണ് സഭ ഇന്നു പിരിയുന്നത്. ആഴ്ച കൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ്. കൊവിഡിനെ തുടർന്ന് അവസാന ദിവ സത്തെ ഫോട്ടോ സെഷൻ ഇന്നുണ്ടാകില്ല.

Leave A Reply

Your email address will not be published.

error: Content is protected !!