ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാർ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ പൂർത്തീകരിക്കണം

0

ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ ഓണ്‍ലൈന്‍  രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പിസിആർ ടെസ്റ്റുകൾ ബുക്ക് ചെയ്‍ത് ഫീസ് മുൻകൂട്ടി അടക്കുകയും വേണം. https://covid19.moh.gov.om/#/traveler-reg എന്ന ലിങ്ക് ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ട തെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.തരാസുഡ് + , H മുഷ്‍രിഫ് എന്നീ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍  ചെയ്യുന്നതിന് പുറമെയാണ് വെബ്സൈറ്റ് വഴിയുള്ള ഈ രജിസ്ട്രേഷനും അധികൃതർ ആവശ്യ പ്പെടുന്നത്. ഒമാനിലേക്ക് വരുന്ന  എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് എത്തുന്ന തിനുമുമ്പ് മുൻ‌കൂറായി പണമടച്ച് പി‌.സി‌. ആർ  ടെസ്റ്റ്  ബുക്ക്  ചെയ്യാന്‍ വെബ്സൈ റ്റിലൂടെ സാധിക്കുമെന്നും  ഒമാൻ എയർ പോർട്ട് അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!