കോവിഡ് വാക്‌സിന്‍  ബുക്ക് ചെയ്യാന്‍ 1075ല്‍ വിളിക്കാം

0

ഫോണ്‍കോളിലൂടെ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു.1075 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് വാക്‌സിന്‍ സ്‌ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.കോവിന്‍ വെബ്‌സൈറ്റ് വഴി മാത്രമേ വാക്‌സിന് ബുക്ക് ചെയ്യാന്‍ കഴിയൂയെന്നതിനാല്‍ സാങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം വാക്‌സിനേഷനില്‍ നിന്ന് പുറത്തുനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതോടെയാണ് പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ വരുന്നത്.

കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത് അതോറിറ്റി തലവന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണിന്റേയും സഹായമില്ലാതെ കോവിഡ് വാക്‌സിന് ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.കലക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കണം.ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് വാക്‌സിന് ബുക്ക്‌ചെയ്യാമെന്നത് ഗ്രാമീണ ജനതക്ക് ഏറെ ഉപകാരമാകുമെന്നും നാഷനല്‍ ഹെല്‍ത് അതോറിറ്റി തലവന്‍ ആര്‍എസ്ശര്‍മ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!