സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റിനുള്ള സമയപരിധി നീട്ടി

0

സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നട ത്തിയ കൊവിഡ് പി.സി.ആര്‍ പരി ശോ ധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കും. നേരത്തെ 48 മണിക്കൂറിനി ടെയുള്ള പി.സി. ആര്‍ പരിശോധനാ ഫലം വേണമെ ന്നായിരുന്നു നിബന്ധന.

സൗദിയി ലേക്ക് വരുന്ന എല്ലാ വിദേശികളും ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചു.

 

എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന നടത്തേണ്ടതില്ല. സൗദിയി ലെത്തിയാല്‍ നിയമപ്രകാരമുള്ള ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. 

Leave A Reply

Your email address will not be published.

error: Content is protected !!