അമിതവാടക ഈടാക്കുന്നത് ജനദ്രോഹ നടപടി:ജനതാദള്‍ ട്രേഡ് യുണിയന്‍

0

മാനന്തവാടിയിലെ മത്സ്യമാംസ മാര്‍ക്കറ്റ് ലേലം അമിതവാടക ഈടാക്കുന്നത് ജനദ്രോഹ നടപടിയെന്ന് ജനതാദള്‍ ട്രേഡ് യുണിയന്‍ സെന്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.നിലവിലെ മത്സ്യ മാര്‍ക്കറ്റ് ഫില്‍റ്റര്‍ സംവിധാനം അശാസ്ത്രീയമാണെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വോഷണം നടത്തണമെന്നും അല്ലാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്നും നേതാക്കള്‍.

സംസ്ഥാനത്ത് മറ്റെങ്ങുമില്ലാത്ത വിധമാണ് മാനന്തവാടി നഗരസഭ മത്സ്യ-മാംസ മാര്‍ക്കറ്റുകളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട്. ലേല തുക ഇരട്ടിയാക്കിയാണ് മാര്‍ക്കറ്റുകള്‍ ലേലം ചെയ്യുന്നത്.തുക കൂടുതലായതിനാല്‍ മാംസ മാര്‍ക്കറ്റ് ലേലം നടന്നിട്ടുമില്ല.തുക ഇരട്ടിയാകു ന്നതോടെ മത്സ്യ മാംസങ്ങളുടെ വില കൂട്ടാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതമാവും അങ്ങനെ വരുമ്പോള്‍ അത് സാധാരണക്കാര്‍ വില കൂട്ടി വാങ്ങേണ്ട അവസ്ഥയിലേക്കാണ് എത്തിചേരുക. കൊവിഡ് കാലത്ത് പോലും ലേലതുക ഇരട്ടിയാക്കുക വഴി കച്ചവടക്കാരെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്ന നിലപാടുകളാണ് നഗരസഭ അധികൃതര്‍ ചെയ്യുന്നത്.കൂടാതെ ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച മാര്‍ക്കറ്റ് പ്രവര്‍ത്തിയില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും ശാസ്ത്രീയമായി പണിയെടുക്കാത്തതിനാല്‍ ഫില്‍റ്റര്‍ സംവിധാനം പോലും ശരിയല്ലാത്തതിനാല്‍ മാര്‍ക്കറ്റ് ദുര്‍ഗന്ധം വമിക്കുകയാണെന്നും അത്തരം ക്രമകേടുകള്‍ക്കെതിരെ വിജിലന്‍സിനെയും കോടതിയേയും സമീപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് അസീസ് മാനന്തവാടി, റെജി ചൂട്ടക്കടവ്, എം.കെ.അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!