ബഫര്‍സോണ്‍ നൂല്‍പ്പുഴയില്‍ ജനരോഷമിരമ്പി

0

ബഫര്‍സോണ്‍ ഉത്തരവിനെതിരെ നൂല്‍പ്പുഴയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജനറാലിയില്‍ ജനരോഷമിരമ്പി. കല്ലൂരില്‍ നിന്നും മൂലങ്കാവിലേക്ക് നടത്തിയ പ്രതിഷേധ റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്. പിറന്നമണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു റാലി. തുടര്‍ന്ന് മൂലങ്കാവില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചു.രാവിലെ പത്ത്മണിയോടെ കല്ലൂരില്‍ നിന്നുമാണ് ദേശീയപാതയിലൂടെ റാലി മൂലങ്കാവിലേക്ക് ആരംഭിച്ചത്.

തൊണ്ണൂറ്റിയൊമ്പത് ശതമാനവും ബഫര്‍സോണ്‍ ഏരിയയില്‍പെട്ട് നൂല്‍പ്പുഴ പഞ്ചായത്തിലാണ് നൂല്‍പ്പുഴ പഞ്ചായത്ത് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. റാലിയില്‍ സ്ത്രീകളടക്കം ആയിരങ്ങളാണ് അണിനിരന്നത്. ഉത്തരവ് പുനപരിശോധിക്കണം, പിറന്നമണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണം തുടങ്ങിയ മദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളേന്തിയായിരുന്നു റാലി. ഏഴുകിലോമീറ്റര്‍ ദൂരം കാല്‍നടയായി പിന്നിട്ട റാലിക്കുശേഷം മൂലങ്കാവിയില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സമ്മേളം ഉല്‍ഘാടനം ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീജസതീഷ് അധ്യക്ഷയായി. ത്രിതല പഞ്ചായത്തുജനപ്രിതികളും, വിവിധരാഷ്ട്രീകക്ഷി നേതാക്കളും സംസാരിച്ചു. ഉത്തരവ് പുനപരിശോധിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായി ഇടപെടലുകള്‍ നടത്തണമെന്നാണ് സര്‍വ്വകക്ഷിയുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!