60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി സൗദി

0

ഉംറ സര്‍വ്വീസ് കമ്പനികള്‍ക്ക് 60 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി സൗദി.വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ചുമതല ഉംറ സര്‍വ്വീസ് കമ്പനികള്‍ക്കാണ്. ഇപ്രകാരം തിരിച്ച് പോകാത്ത തീര്‍ത്ഥാടകരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതിനാണ് മുന്നൂറിലധികം വരുന്ന ഉംറ സര്‍വ്വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് ആളൊന്നിന് 25,000 റിയാല്‍ വീതം, ആകെ 60 കോടിയിലേറെ റിയാലാണ് ഇവ്വിധം പിഴ ചുമത്തിയത്. പാസ്‌പോര്‍ട്ട് ഡയരക്ടറേറ്റിനെ സമീപിച്ച് പിഴകള്‍ അടക്കണമെന്നാവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം ഉംറ കമ്പനികള്‍ക്ക് നോട്ടീസയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!