മൂടകൊല്ലി പന്നി ഫാമില്‍ മാസങ്ങള്‍ക്ക് മുന്‍പ് കടുവ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് എതിരെ വനം വകുപ്പ് കേണിച്ചിറ പോലീസില്‍ നല്‍കിയ പരാതി പ്രകാരം 5 പേര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചു. കഴിഞ്ഞ ദിവസമാണ്കോടതിയില്‍ നിന്നും ഇവര്‍ക്ക് സമന്‍സ് ലഭിച്ചത് ‘ മൂടകൊല്ലി പന്നി ഫാം ഉടമ ശ്രീജിത്ത് അടക്കം നാലോളം പേരുടെ പേരിലാണ് സമന്‍സ് ലഭിച്ചത്. കടുവ പന്നി ഫാമില്‍ കേറി വിവിധ ദിവസങ്ങളിലായി 42 ളം പന്നികളെയാണ് പിടി കൂടി കൊന്നത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത് . ഇതില്‍ മൂടക്കൊല്ലി പ്രദേശത്ത് വലിയ ജനകീയ പ്രക്ഷോഭവും വനം വകുപ്പിന് നേരെ വ്യാപക പ്രതിഷേധവും നാട്ടുകാര്‍ നടത്തിയിരുന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ചങ്കിലും കടുവ കൂട്ടില്‍ കയറിയില്ല. ഇതും പ്രതിഷേധത്തിന് കാരണമായിരുന്നു . പ്രതിഷേധിച്ചവരുടെ പേരില്‍ വനം വകുപ്പ് കേണിച്ചിറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തിയന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ച് നല്കിയ പരാതിയിലാണ് 5 പേര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചത്. അതേസമയം കേസ്സ് കെട്ടിച്ചമച്ചതാണന്നും, ജനകീയ പ്രതിഷേധത്തെ തകര്‍ക്കാന്‍ വനം വകുപ്പ് കള്ള കേസാണ് നല്‍കിയതെന്നും നിയമപരമായി നേരിടുമെന്നും ജനകീയ പ്രതിഷേധ സമിതി ചെയര്‍മാന്‍ കെ പി മധു പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.