കോവിഡ് ഡാറ്റാ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു.

0

തരുവണ സ്വദേശി മഹാദീര്‍ മുഹമ്മദിന്റെ കോവിഡ് ഡാറ്റാ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാവുന്നു.സംസ്ഥാനത്തിലെ കോവിഡ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആധികാരികമായി അറിയാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് മൊബൈല്‍ആപ്ലിക്കേഷന്‍.

സംസ്ഥാനത്തെ തത്സമയ കോവിഡ് വിവരങ്ങളടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനാണ് തരുവണ ഏഴെരണ്ട് കളപ്പീടികയില്‍ അബ്ദുല്ല നസീമ ദമ്പതികളുടെ മകന്‍ മഹാദീര്‍ മുഹമ്മദ് വികസിപ്പിച്ചെടുത്തത്.
ബാംഗ്ലൂര്‍ ജൈന്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥിയായ മഹാദീര്‍ കഴിഞ്ഞ ജൂലൈ ആദ്യത്തോടെയാണ് ആപ്പ് നിര്‍മ്മിച്ചത്.കഴിഞ്ഞ മാസമാണ് ആപ്പ് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായത്.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആണ്‍ഡ്രോയിഡ് ഫോണുകളില്‍ കെ ഡാറ്റ എന്നപേരിലുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും.ഓരോ ജില്ലകള്‍ തിരിച്ചും ദിവസേനയുള്ള രോഗികളുടെ എണ്ണം, രോഗമുക്തി നേടിയവരുടെ എണ്ണം,മരണ നിരക്ക്, പഞ്ചായത്ത്,വാര്‍ഡ് എന്നിവ രേഖപ്പെടുത്തിയുള്ള കണ്ടെയ്ന്‍മെന്റ് സോണുകള്‍, മറ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, അനുബന്ധ വാര്‍ത്തകള്‍ എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാണ്.സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നും തത്സമയം അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനത്തോടെയുള്ള ആപ്ലിക്കേഷന്‍ ആയതിനാല്‍ വിശ്വാസ്യതയുടെ കാര്യത്തിലും സംശയിക്കേണ്ടതില്ല.കോവിഡ് വിവരങ്ങളറിയാന്‍ മലയാളത്തിലിറങ്ങുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണ് മുഹമ്മദ് പുറത്തിറക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!