സൗദിയില്‍ കോവിഡ് ഭേദമായവര്‍ മൂന്ന് ലക്ഷം കവിഞ്ഞു

0

സൗദിയിലെ കോവിഡ് മുക്തി നിരക്ക് 92.76 ശതമാനമായി ഉയര്‍ന്നു. 687 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 15ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗ നിരക്കാണിത്. 935 പേര്‍ക്ക് രോഗം ഭേദമാകുകയും, 24 പേര്‍ മരിക്കുകയും ചെയ്തു.

3,24,407 പേര്‍ക്ക് ഇത് വരെ സൗദിയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 3,00,933 പേര്‍ക്കും ഭേദമായി. 4,213 പേരാണ് ഇത് വരെ മരിച്ചത്. 19,261 പേര്‍ ചികിത്സയിലുണ്ട്. അമ്പത്തി അയ്യായിരത്തിലധികം പേരില്‍ കോവിഡ് ബാധിച്ചിരുന്ന റിയാദില്‍ ഇനി ചികിത്സയിലുള്ളത് ആയിരത്തി എഴുനൂറിലധികം പേര്‍ മാത്രമാണ്. ജിദ്ദയില്‍ ആയിരത്തി തൊള്ളായിരിത്തിലധികം പേരും, ദമ്മാമില്‍ ആയിരത്തി മുന്നൂറിലധികം പേരും, മക്കയില്‍ ആയിരത്തി ഇരുനൂറിലധികം പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഈ മാസം മാത്രം ഇത് വരെ പതിനായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!