വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് എം എ യൂസഫലി

0

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തര്‍ക്കത്തിലേക്ക് എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂം വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫലി പറഞ്ഞു.

ഇതിനെതിരെയുള്ള കേരളസര്‍ക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാന്‍ അപേക്ഷിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!