സൗദിയില്‍ 24 മണിക്കൂറിനിടെ 32 കൊവിഡ് മരണം

0

സൗദിയില്‍ 24 മണിക്കൂറിനിടെ 32 കൊവിഡ് ബാധിതര്‍ മരിക്കുകയും 1,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,591 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മക്ക, ഹാഇല്‍- (അഞ്ചു വീതം), റിയാദ്,അല്‍-ഹുഫൂഫ് (നാലു വീതം), ഹഫര്‍ അല്‍ ബാത്തിന്‍,സബിയ (രണ്ടു വീതം), ജിദ്ദ,ജിസാന്‍,തബൂക്ക്,അല്‍മുബറസ്,അറാര്‍,സാംത,അബൂഅരിഷ്,സകാക,അല്‍ ദര്‍ബ്,അല്‍ഖവിയ്യ (ഒന്നു വീതം) എന്നീ പ്രദേശങ്ങളിലാണ് വെള്ളിയാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,580 ആയി.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് സൗദി അറേബ്യ കഴിഞ്ഞദിവസം.62,413 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 4563,517 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 24,539 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.ഇവരില്‍ 1,675 പേരുടെ നില ഗുരുതരമാണ്.രോഗമുക്തി നേടിയവരുടെ നിരക്ക് 90.8 ശതമാനത്തിലെത്തി.

Leave A Reply

Your email address will not be published.

error: Content is protected !!