കോഴിയിറച്ചിക്ക്  കമ്പളക്കാട് മോഹവില 

0

കൊറോണക്കാലത്ത്് കുറഞ്ഞവിലയില്‍ കോഴിയിറച്ചി,അതിന് കമ്പളക്കാട് തന്നെ വരണം.ജില്ലയില്‍ തന്നെ ഏറ്റവും വിലക്കുറവില്‍ കോഴിയിറച്ചി ലഭ്യമാക്കി കമ്പളക്കാട് അങ്ങാടി.ജില്ലയില്‍ എല്ലായിടത്തും കോഴിയിറച്ചിക്ക് 150 മുതല്‍ 170 വരെ വിലയുള്ളപ്പോഴാണ് കമ്പളക്കാട് അങ്ങാടിയിലെ കോഴിക്കച്ചവടക്കാര്‍  100 നും 110 നും ഇറച്ചി കൊടുത്ത് മാതൃകയാകുന്നത്.കഴിഞ്ഞ ദിവസം 100 രൂപക്കാണ് അങ്ങാടിയില്‍ കോഴി ഇറച്ചി വിറ്റത്.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കോഴിയിറച്ചി വാങ്ങാനെത്തുന്നവരുടെ നീണ്ട നിര ചിക്കന്‍ സ്റ്റാളുകളുടെ മുമ്പില്‍ സ്ഥിരം കാഴ്ചയാണ്.ദിവസവും ഏകദേശം 500 കിലോയോളം ഇറച്ചി ചിലവാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!