ശക്തമായ മണ്ണിടിച്ചില്‍. 2 വീടുകള്‍ തകര്‍ന്നു. 9 കുടുംബങ്ങളെ മാറ്റി 

0

വൈത്തിരി 10 ാം വാര്‍ഡ് നായ്ക്കന്‍ കോളനിയിലെ ചന്ദ്രന്‍, നിഷ എന്നിവരുടെ വീടിനു പുറകു വശത്താണ് കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ മണ്ണിടിച്ചിലുണ്ടായത്. വീടും സ്ഥലവും പൂര്‍ണമായി നശിച്ചു. സ്ഥലത്തെ ശക്തമായ ഉറവ് കണ്ട് സമീപ വാസികള്‍ ഇടപെട്ട് 2 കുടുംബങ്ങളെ മുന്‍പേ മാറ്റി താമസിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല.തുടര്‍ന്ന് തഹസില്‍ദാരും, വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും കൂടുതല്‍ മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ സമീപവാസികളായ 7 കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിച്ചു. പ്രദേശത്ത് ചെറിയ രീതിയില്‍ ഉള്ള മണ്ണിടിച്ചില്‍ ഇനിയും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം വിലയിരുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!