വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ല ചാഞ്ഞാല്‍ ഉദ്യോഗസ്ഥന് പിഴ

0

 

വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നത് കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതലാണ് പിഴ നിലവില്‍ വരുക. ജൂണ്‍ ഒന്നിനു ശേഷം ഇത്തരം തടസ്സങ്ങള്‍ മാറ്റാന്‍ കെഎസ്.ഇ.ബി.ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരില്‍ നിന്ന് തുല്യതോതില്‍ ഈടാക്കും.അതേസമയം വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസര്‍മാരെ ചൂണ്ടിക്കാട്ടി വാട്സാപ്പില്‍ അയക്കാം. വാട്സാപ്പ് നമ്പര്‍- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം.

പത്ത് ചിത്രങ്ങള്‍ക്ക് ബോര്‍ഡ് സമ്മാനം നല്‍കും. കാലവര്‍ഷത്തിനു മുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടി രൂപയാണ് ഇതിനുചെലവ്. ഇത്തവണ ഏപ്രില്‍ 22 നു നടത്തിയ അവലോകനത്തില്‍ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂര്‍ത്തിയായതെന്നു വിലയിരുത്തി. ജോലികള്‍ മേയ് 31-നകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!