പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

0

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ജില്ലയില്‍ മൂന്ന് ഘട്ടങ്ങളായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത്.പി.എച്ച്.സി അമ്പലവയല്‍ ,സി.എച്ച്.സി. മേപ്പാടി , പി.എച്ച്.സി. എടവക , പി.എച്ച്.സി. വെള്ളമുണ്ട , പി.എച്ച്.സി. ചീരാല്‍ , പി.എച്ച്.സി. തൊണ്ടര്‍നാട്, പി.എച്ച്.സി. കോട്ടത്തറ ,പി.എച്ച്.സി. പടിഞ്ഞാറത്തറ , പി.എച്ച്.സി. ചെതലയം തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആണ് ഇന്നുമുതല്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറിയത്.

പ്രവര്‍ത്തനസജ്ജമായ 102 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് സംസ്ഥാനതലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.ആദ്യഘട്ടത്തില്‍ പൂതാടി, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു.രണ്ടാംഘട്ടത്തില്‍ 15 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതില്‍ ഉള്‍പ്പെട്ട 9 ആശുപത്രികളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായിരുന്നു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ഡി.എം.ഒ. ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!