സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുല്‍പ്പളളി ഭാഗത്ത് നിന്നും എത്തുന്ന ബസ്സുകള്‍ സുല്‍ത്താബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തും, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മാനിക്കുനി അഖില പട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം.
വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കോളേജ് റോഡില്‍ പെന്റെകോസ്റ്റല്‍ ചര്‍ച്ചിന് സമീപവും മുത്തങ്ങ ഭാഗത്തു നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും മൂലങ്കാവില്‍ നിന്നും തിരിഞ്ഞ് തൊടുവട്ടി വഴി പുതിയ ബസ്സ് സ്റ്റാന്റെില്‍ എത്തി യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം. ചീരാല്‍, നമ്പ്യാര്‍ക്കുന്ന്, പാട്ടവയല്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ രണ്ടാമത്തെ എന്‍ട്രന്‍സ് വഴി പുതിയ ബസ്സ് സ്റ്റാന്റില്‍ പ്രവേശിച്ച് ഒന്നാമത്തെ എന്‍ട്രന്‍സ് വഴി യാത്രക്കാരെ ഇറക്കി തിരിച്ച് പോകണം. ചുളളിയേട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഗാന്ധി ജംഗ്ഷന്‍ വഴി പഴയ ബസ്സ് സ്റ്റാന്റെില്‍ യാത്രക്കാരെ ഇറക്കി തിരികെ പോകണം. കല്‍പ്പറ്റ ഭാഗത്തു നിന്ന് മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന യാത്രാ വാഹനങ്ങള്‍ പഴയ ലുലു ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തന്‍ക്കുന്ന് നമ്പിക്കൊല്ലി എത്തി മൈസര്‍ ഭാഗത്തേക്ക് പോകണം. മൈസൂര്‍ ഭാഗത്തുനിന്നു വരുന്ന യാത്രാ വാഹനങ്ങള്‍ അടക്കമുള്ള ചെറു വാഹനങ്ങള്‍ മൂലകാവില്‍ നിന്ന് തിരിഞ്ഞ് തൊടുവെട്ടിയെത്തി കൈപ്പഞ്ചേരി ബൈപ്പാസ് വഴി അമ്മായിപാലം കുന്താണി റോഡിലൂടെ പൂമലയില്‍ എത്തി കൊളകപ്പാറയിലേക്ക് പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജംഗഷന് മുന്‍പായും മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ മൂലങ്കാവ് റോഡിലും അരിക് ചേര്‍ന്ന് നിര്‍ത്തിയിടണമെന്നും പൊലിസ് അറിയിച്ചു.