പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. നാരോക്കടവ് തൈപറമ്പില്‍ നിതിന്‍ ദാസിനെയാണ് വെള്ളമുണ്ട ടൗണില്‍ വെച്ച് പിടികൂടിയത്.നേരത്തെ പോലീസ് സ്‌റ്റേഷനിലെത്തി ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസില്‍ പ്രതിയാണിയാള്‍. ഇന്നലെ രാത്രിയില്‍ മദ്യപിച്ച് വാഹന മോടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ സ്‌റ്റേഷനിലെ പാറാവുകാരനെ തള്ളി മാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എസ്.ഐ. ശ്രീലാലും സംഘവും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ടൗണില്‍ വെച്ച് പിടികൂടുകയായിരുന്നു.