മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം നടന്നു.നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, ഒളിവുകാലത്ത് കാട്ടാനയുടെ ആക്രമണിത്തില്‍ മരണപ്പെട്ട ലത(മീര)എന്നിവരുടെ അനുസ്മരണമാണ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വ്യാഴാഴ്ച്ച വൈകിട്ട് നടന്നത്. അനുസ്മരണ സമ്മേളനം വിപ്ലവ രജയതലു സെക്രട്ടറി പ്രൊഫസര്‍ വരലക്ഷ്മി ഉദ്ഘാടനം ചെയ്തു. കുപ്പു ദേവരാജിന്റെയും അജിതയുടെയും മീരയുടെയും മരണം നിര്‍ണ്ണായകമായ രക്ഷസാക്ഷിത്വങ്ങളായി നിലനില്‍ക്കുമെന്ന് പ്രോഫസര്‍ വര ലക്ഷമി ചൂണ്ടിക്കാട്ടി. തുഷാര്‍ നിര്‍മ്മല്‍ സാരാഥി, എം. എന്‍ രാവുണ്ണി, അരുവിക്കല്‍ കൃഷ്ണന്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീട സംഘടനപ്രവര്‍ത്തകരും പരിപാടിയില്‍ സംസാരിച്ചു.