മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയായില്ല; സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

0

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല. ഈയാഴ്ച അവസാനമോ അടുത്തയാഴ്ചയോ ഫലം പ്രസിദ്ധീകരിക്കുമെന്നാണു വിവരം. സിബിഎസ്ഇ 10ാം ക്ലാസ് ഫലം ഇന്നും 12ാം ക്ലാസ് ഫലം ഈ മാസം 10നും പുറത്തെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. മൂല്യനിര്‍ണയ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഫലം പുറത്തെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമെന്നും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥര്‍ മനോരമ ഓണ്‍ലൈനിനോടു വ്യക്തമാക്കി.

പരീക്ഷ ഒന്ന്, നിലവാരം പലത്; പിഎസ്സി പ്രാഥമിക പരീക്ഷ വിവാദത്തില്‍ രണ്ടു ടേം പരീക്ഷയില്‍ ഓരോന്നിനും എത്രത്തോളം വെയിറ്റേജ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആദ്യ ടേം പരീക്ഷ കഠിനമായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ രണ്ടാം ടേമിനു വെയിറ്റേജ് വര്‍ധിപ്പിക്കണമെന്നുമുള്ള ആവശ്യം പലരും ഉയര്‍ത്തിയിട്ടുണ്ട്. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ മേയ് 24നാണു പൂര്‍ത്തിയായത്. 12ാം ക്ലാസ് പരീക്ഷ ഈ മാസം 15നും. ഐസിഎസ്ഇ(10) പരീക്ഷ മേയ് 20നും ഐഎസ്സി പരീക്ഷ ഈ മാസം 13നുമാണു കഴിഞ്ഞത്. ഭൂരിഭാഗം സംസ്ഥാന ബോര്‍ഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ‘പരീക്ഷ സംഗം’ എന്ന പ്രത്യേക പോര്‍ട്ടല്‍ സിബിഎസ്ഇ ആരംഭിച്ചു. സ്‌കൂളുകള്‍, റീജനല്‍ ഓഫിസുകള്‍, സിബിഎസ്ഇ ബെഡ് ഓഫിസ് എന്നിങ്ങനെ 3 വിഭാഗങ്ങളുണ്ട്. സ്‌കൂളുകളുമായി ബന്ധപ്പെട്ട ഭാഗം ഗംഗ എന്നും റീജനല്‍ ഓഫിസുകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന വിഭാഗത്തിനു യമുന എന്നുമാണു പേരു നല്‍കിയിരിക്കുന്നത്. ഹെഡ് ഓഫിസ് വിഭാഗം സരസ്വതി എന്ന പേരിലും അറിയപ്പെടും.

സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷാ റഫറന്‍സ് മെറ്റീരിയലുകള്‍, പരീക്ഷാനന്തര പ്രവര്‍ത്തനങ്ങള്‍, സംയോജിത ധനമിടപാടു സംവിധാനം, ഡിജിലോക്കര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. റീജണല്‍ ഓഫിസുകളുടെ വിഭാഗത്തില്‍ ഡേറ്റാ മാനേജ്‌മെന്റ്, സ്‌കൂളുകളുടെ വിവരശേഖരണം തുടങ്ങിയവ ലക്ഷ്യമാണ്. 10,12 പരീക്ഷാഫലം പ്രഖ്യാപിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസുകളുടെ കോപ്പിക്കും മറ്റും വിദ്യാര്‍ഥികള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ റജിസ്റ്റര്‍ ചെയ്യാനാകുമെന്നു സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!