സ്വാതന്ത്ര നിഷേധകര്‍ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നു: എം.എസ്.എഫ്

0

കല്‍പ്പറ്റ: സ്വാതന്ത്ര്യ നിഷേധകരായ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വാതന്ത്ര്യത്തിന്
വേണ്ടി മുറവിളി കൂട്ടുന്നതിലെ ഔചിത്യം പൊതു സമൂഹം തിരിച്ചറിയണം എന്ന്
മാനവികത വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്  എന്ന പ്രമേയത്തില്‍ എം.എസ്.എഫ്
വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി.സ്‌കൂള്‍
പരിസരത്ത് വെച്ച് സംഘടിപ്പിച്ച സൗഹൃദത്തെരുവ് അഭിപ്രായപ്പെട്ടു. ആധിപത്യമുള്ള
പ്രദേശങ്ങളിലും ക്യാമ്പസുകളിലും സ്വാതന്ത്ര്യം നിഷേധിക്കുകയും ഹാദിയ വിഷയം,
ഹിജാബ് നിഷേധം അടക്കമുള്ള സ്വാതന്ത്ര്യ നിഷേധങ്ങളില്‍ സംഘ് പരിവാരങ്ങള്‍ക്ക്
പിന്തുണ നല്‍കി പ്രതികരിക്കാന്‍ തയ്യാറാവാതെ മലപ്പുറത്ത് മുസ്ലിം പെണ്‍കുട്ടികള്‍ ഫ്‌ലാഷ്
മോമ്പ് നടത്തിയതിനെ ചിലര്‍ വിമര്‍ശിച്ചത് മുസ്ലിം സ്ത്രീകളുടെ അവകാശ നിഷേധമാണെന്ന്
പ്രചരിപ്പിച്ച് സ്വയം മാനവിക സ്വഭാവത്തെ ചമയുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി
സംഘടനകളുടെ ഇരട്ടത്താപ്പിനെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുക എന്ന
ലക്ഷ്യത്തോടെയും മാനവികതയില്‍ വിദ്യാര്‍ത്ഥി പക്ഷത്തിന്റെ നിലപാട്
പരസ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് സൗഹൃദത്തെരുവ്
സംഘടിപ്പിച്ചത്. കേരളത്തില്‍ ആധിപത്യമുള്ള ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം
നടത്താനോ, യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനോ സ്വാതന്ത്ര്യം നല്‍കാത്തവരും
ദളിത്പിന്നാക്ക വിഭാഗത്തില്‍ പെട്ടവരെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവരും
ജനാധിപത്യത്തിനും സ്വാതന്ത്രത്തിനും വേണ്ടി തെരുവില്‍ തുള്ളുന്നത് അവരുടെ ആശയ
ദാരിദ്രത്തെയും ന്യൂനപക്ഷ വിരോധത്തെയും ആണ് തെളിയിക്കുന്നത് എന്നും
എം.എസ്.എഫ് കുറ്റപ്പെടുത്തി. സൗഹൃദ സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് വി പി സി
ലുഖ്മാനുല്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!