കല്‍പ്പറ്റ: പ്രളയഫണ്ട് അഴിമതിയില്‍ അന്വേഷണം വേണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ കല്‍പ്പറ്റയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍. സേവ് മുസ്ലീം ലീഗ് എന്ന പേരിലാണ് പ്രിന്റ് ചെയ്ത പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ജില്ലാ ലീഗ് ഭരിക്കുന്നത് കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയയാണെന്നും പ്രളയഫണ്ട് കൈകാര്യം ചെയ്ത ജില്ലാ നേതാവ് യഹ്യാഖാനെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യമുയരുന്നു.