ലഹരിവിരുദ്ധ ഫ്ളാഷ്മോബ് സംഘടിപ്പിച്ചു
മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും, റേഡിയോ മാറ്റൊലിയുടെയും നേതൃത്വത്തില്‍ ദ്വാരക സെക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാനന്തവാടി ബസ്റ്റാന്‍ഡില്‍ ലഹരിവിരുദ്ധ ഫ്ളാഷ്മോബ് സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്വിസും നടത്തി. മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബില്‍ജിത്ത് പി ബി അധ്യക്ഷനായിരുന്നു.മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സികെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
സിവില്‍ എക്സൈസ് ഓഫീസര്‍ വിജേഷ് കുമാര്‍, പ്രിവന്റ്‌റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നതില്‍, എസി ചന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റേഡിയോ മാറ്റൊലി ജീവനക്കാര്‍ ,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു