മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്
മാനന്തവാടി മാര്‍ക്കറ്റില്‍ മീന്‍കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും വിവാദത്തിലേക്ക്. മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ മാനന്തവാടിയിലുള്ള യൂണിയന്‍ തൊഴിലാളികള്‍ക്ക് പുറമെ മറ്റ് ആളുകള്‍ക്കും മത്സ്യം നല്‍കുന്നതാണ് യൂണിയന്‍ തൊഴിലാളികളായ കച്ചവടക്കാരെ പ്രതിഷധേത്തിലാക്കിയത്. പരമ്പരാഗതമായി മാനന്തവാടി പ്രദേശത്ത് കച്ചവടം ചെയ്യുന്ന തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന രീതിയില്‍ പുറമെയുള്ള കച്ചവടക്കാര്‍ക്ക് മത്സ്യം നല്‍കുന്നതിലായിരുന്നു പ്രതിഷേധം. ് പ്രതിഷേധ സൂചകമായി തൊഴിലാളികള്‍ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുത്തില്ല. വരും ദിവസങ്ങളിലും വിവാധമൊഴിയാത്ത പ്രശ്‌നമായി മാറും മാനന്തവാടി മാര്‍ക്കറ്റിലെ കച്ചവടം.