ഡ്രോണ്‍ സര്‍വേയിലൂടെ നികുതി പരിധിയില്‍ പെടാത്ത കെട്ടിടങ്ങള്‍ കണ്ടെത്തും

0

നികുതി പരിധിയില്‍ വരാത്ത കെട്ടിടങ്ങളും നിര്‍മാണങ്ങളും കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) വഴിയും ഫീല്‍ഡ് പരിശോധനയിലൂടെയും വിവരം ശേഖരിക്കും. തറനിരപ്പില്‍ നിന്നും തുറസ്സായ സ്ഥലങ്ങളില്‍ ഡ്രോണും മറ്റും വഴി ആകാശ മാര്‍ഗവും സര്‍വേ നടത്തി കെട്ടിടങ്ങളുടെ നിലവിലെ വിസ്തീര്‍ണവും മറ്റും മനസ്സിലാക്കുന്നതാണു പദ്ധതി.വീടുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും നിര്‍മാണ അനുമതി തേടി സമയത്തു നല്‍കിയ പ്ലാന്‍ ആണ് പല തദ്ദേശസ്ഥാപനങ്ങളുടെയും പക്കലുള്ളത്. ഇഎംഎസ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ പോലും പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അനുബന്ധ നിര്‍മാണമോ കൂട്ടിച്ചേര്‍ക്കലുകളോ നടത്തുമ്പോള്‍ അനുമതി വാങ്ങണമെന്നാണു ചട്ടമെങ്കിലും പലരും പാലിക്കാറില്ല. കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാറുമില്ല.ചില തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പരിശോധിക്കാന്‍ നേരത്തേ ജിഐഎസ് മാര്‍ഗം തേടിയെങ്കിലും അക്രഡിറ്റഡ് ഏജന്‍സികള്‍ വലിയ തുക ഫീസ് ചോദിച്ചതു തടസ്സമായി. 2011 ജനുവരിയില്‍ വസ്തുനികുതി പരിഷ്‌കരണത്തിന് ഉത്തരവ് വിജ്ഞാപനം ഇറക്കിയപ്പോള്‍ ഉടമകള്‍ കെട്ടിടങ്ങള്‍ സ്വയം അളന്ന് വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വ്യവസ്ഥ ചെയ്‌തെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് 2013ല്‍ വേണ്ടെന്നു വച്ചിരുന്നു. തുടര്‍ന്നു തദ്ദേശസ്ഥാപനങ്ങള്‍ തന്നെ കെട്ടിടങ്ങളുടെ വിസ്തീര്‍ണം മനസ്സിലാക്കി നികുതി നിര്‍ണയിക്കാനാണു തീരുമാനിച്ചത്.പിരിച്ചെടുക്കാനുള്ളത് 1139.17 കോടി വസ്തുനികുതി ഇനത്തില്‍ സംസ്ഥാനത്തെ 1064 തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കാനുള്ളത് 1139.17 കോടി രൂപയാണെന്നാണ് 202122 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോഴുള്ള കണക്ക്. ആകെ 2098.49 കോടി പിരിച്ചെടുക്കേണ്ടതില്‍ 959.23 കോടി രൂപയാണു ലഭിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!