ഹയര്‍ സെക്കണ്ടറി / നോണ്‍ വൊക്കേഷണ്‍ല്‍ ഹയര്‍സെക്കണ്ടറി അധ്യാപകരാകാനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരിയില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ് പാസായവര്‍ക്ക് അപേക്ഷിക്കാം. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ് സി, എസ് ടി, പഴ്‌സന്‍സ് വിത്ത് ഡിസബിലിറ്റി – പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് നല്‍കുന്നുണ്ട്. ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്.