മണ്ഡല കാല തീര്‍ത്ഥാടനം; ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി

0

മണ്ഡല കാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം മലകയറാനാവുക. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവ കാലം.

മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2021 ജനുവരി 14 ന് ആണ് മകരവിളക്ക്. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആണ് തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!