പരിസ്ഥിതി ലോല മേഖലയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി ഭരണപ്രതിപക്ഷം തമ്മില്‍ നിയമസഭയില്‍ തര്‍ക്കം.ചോദ്യോത്തരവേളയില്‍, വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംബന്ധിച്ച ചോദ്യത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി. പരിസ്ഥിതി ലോല മേഖലയില്‍ നടപടികള്‍ വിശദീകരിച്ച മന്ത്രി, ജനവാസമേഖലയെ ബാധിക്കുന്നത് എങ്ങനെയെന്ന് കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും അറിയിക്കുമെന്ന് പറഞ്ഞു.പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ എന്ന് രേഖപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ പരിസ്ഥിതി ലോല മേഖല 10 കിലോമീറ്ററാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ജനവാസമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയത് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.