മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍
മാവോയിസ്റ്റ് രക്തസാക്ഷി അനുസമരണം ഇന്ന് മാനന്തവാടിയില്‍. കനത്ത ജാഗ്രതയില്‍ പോലീസ്. പ്രമുഖ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കുടുക്കുമെന്നവകാശപ്പെടുന്ന മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണമാണ് ഇന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നടക്കുന്നത്. നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, ഒളിവുകാലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ലത(മീര)എന്നിവരുടെ അനുസ്മരണമാണ് ഇന്ന് നടക്കുന്നത്.
ഇതിനിടെ രക്തസാക്ഷി അനുസ്മരണത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കാനിരിക്കെയാണ് രക്തസാക്ഷി അനുസ്മരണ പോസ്റ്ററുകള്‍ക്കെതിരെ ബദല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്