ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ്സ് മാര്‍ച്ച്
പോലീസ് വകുപ്പിലെ തോക്കും ഉണ്ടയും കാണാതായ സംഭവം കോണ്‍ഗ്രസ്സ് മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടി സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.ജി.ബിജു അദ്ധ്യക്ഷനായിരുന്നു.കോണ്‍ഗ്രസ്സ് നേതാക്കളായ അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, എക്കണ്ടി മൊയ്തുട്ടി, റഷീദ് തൃശ്ശ് ലേരി, ഡെന്നീസണ്‍ കണിയാരം ,സണ്ണി ചാലില്‍, എ.എം.നിഷാന്ത്, പി.കെ.രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു.