അരിവില കുതിച്ചുയരുന്നു

0

ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു.ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപ.നെല്ലിന്റെ സ്റ്റോക് തീർന്നതും വൈദ്യുതി ക്ഷാമവും മൂലം ആന്ധ്രയിൽനിന്നുള്ള വരവ് കുറഞ്ഞതോടെയാണു വില ഉയരാൻ തുടങ്ങിയത്. വൈദ്യുതിക്ഷാമം മൂലം മില്ലുകൾ പ്രവർത്തിക്കാതെ ആയതോടെ ആന്ധ്രയിൽനിന്നുള്ള അരിവരവ് ഏതാണ്ട് നിലച്ചു.സ്ഥിതി തുടർന്നാൽ വില ഇനിയും ഉയരും.ജയ അരിക്ക് മൊത്ത വിലക്കടകളിൽ കിലോഗ്രാമിനു 3334 ആയിരുന്നത് 38.50 രൂപവരെയായി. ചില്ലറ വിപണിയിൽ 42 രൂപ നൽകണം. സുരേഖയ്ക്ക് 38 രൂപയായിരുന്നത് 39.50 രൂപയിലെത്തി. പുതിയ നെല്ല് മാർക്കറ്റിൽ എത്തിത്തുടങ്ങിയതിനാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജയ അരിയുടെ വില അൽപം കുറയാനിടയുണ്ട്. എന്നാൽ സുരേഖ കൃഷി കുറവായതിനാൽ വില കുറയാൻ സാധ്യതയില്ല. കർണാടകയിൽ നെല്ലു വില കുറഞ്ഞതോടെ 4546 രൂപയുണ്ടായിരുന്ന മട്ട അരിക്ക് ഒരു രൂപ കുറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!