പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ ഏഴുവരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ മേയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സ്‌കൂള്‍ തുറക്കലിനു ജൂണ്‍ ഒന്നിനു വിപുലമായ പ്രവേശനോല്‍സവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഒന്നാം ക്ലാസ് അഡ്മിഷന്‍ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും.