സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. മദ്യവർജ്ജനം തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
മദ്യ ലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യം. ആപ്പ് വഴിയുള്ള മദ്യവിൽപ്പന ഇപ്പോൾ ആലോചനയിലില്ലെന്നും സ്ഥിതി സാധാരണ നിലയിലാകുമ്പോൾ മദ്യശാലകളും തുറക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യാജമദ്യം എത്തുന്നത് തടയാൻ ഊർജ്ജിത ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.