ജനജാഗ്രത സദസ് സംഘടിപ്പിച്ചു
മതസൗഹാര്‍ദ്ദം സംരക്ഷിക്കുക, അക്രമം അവസാനിപ്പിക്കുക, കുറ്റവാളികളെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി പി ഐ എം.മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജനജാഗ്രത സദസ് സംഘടിപ്പിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ വി മോഹനന്‍ അധ്യക്ഷനായിരുന്നു. കെ എം വര്‍ക്കി, എം രജീഷ്, കെ ടി വിനു എന്നിവര്‍ സംസാരിച്ചു.പി വി ബാലകൃഷ്ണന്‍, എം മുരളി, സി കെ ശങ്കരന്‍,ടി കെ പുഷ്പന്‍,വി കെ സുലോചന, സണ്ണി ജോര്‍ജ്, എന്‍ ജെ ഷജിത്ത്, കെ ടി ഗോപിനാഥന്‍, എന്നിവര്‍ നേതൃത്വം നല്‍കി.