സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്ലാ സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റര്‍ വരെ രണ്ടുരൂപയും നല്‍കിയാല്‍ മതി.
10, പന്ത്രണ്ട്, ഡിഗ്രി അവസാന വര്‍ഷം, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന് അര്‍ഹതയുണ്ട്. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡ് കൈവശം വയ്ക്കണം. ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.