പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജന്മനാട്. ലക്കിടി ജി എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ ഒന്നാം അനുസ്മരണ ദിനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും, ലക്കിടി ജി എല്‍ പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരും അടങ്ങുന്ന നൂറു കണക്കിനാളുകളാണ് പങ്കെടുത്തത്.വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള,സി കെ ശശീന്ദ്രന്‍ എം എല്‍ എ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സൈദ്, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, വൈത്തിരി എസ് ഐ ജിതേഷ്, സെന്റ് ക്ലാരറ്റ് പ്രിന്‍സിപ്പാള്‍ ബിജു അഗസ്റ്റിന്‍, ജി എല്‍ പി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കരീം, യു സി ഗോപി, എം വി വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.