‘മുട്ടിലില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി’; ആരേപണം…

0

തൊഴിലുറപ്പ് പദ്ധതിയില്‍ വാര്‍ഡ് മെമ്പര്‍ അഴിമതി നടത്തുന്നതായി ആരേപണം. മുട്ടില്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് തൊഴിലുറപ്പ് പദ്ധതിയിലാണ് വാര്‍ഡ് മെമ്പര്‍ മേരി സിറിയക് സ്വജനപക്ഷപാതവും അഴിമതിയും നടത്തുന്നതായി കുടുംബശ്രീ എ.ഡി.എസ് ശാന്ത ദിവാകരന്‍, പ്രവര്‍ത്തകരായ പുഷ്പ നാരായണന്‍, മോളി ജോസ്, സിന്‍സി ജോസഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച മോളി ജോസിന് മേറ്റ് സ്ഥാനം കൊടുക്കാതെ ഇഷ്ടക്കാരെ നിയമിക്കുകയായിരുന്നു മെമ്പര്‍. ഇതിനെതിരെ മോളി ജോസ് വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാപ്പപേക്ഷ എഴുതി നല്‍കി പ്രശ്നം പരിഹരിച്ച മെമ്പര്‍ വീണ്ടും പ്രകോപനപരമായ നിലപാടുകളുമായി മുന്നോട്ട് പോകുകയാണ്.

പഞ്ചായത്ത് മെമ്പറായിരിക്കെ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുത്തും ഇവര്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ഇവരുടെ പഞ്ചായത്തംഗത്വം അസാധുവാമകണ്ടതാണ്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24ന് മുട്ടില്‍ പഞ്ചായത്തില്‍ നടന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ചെയര്‍പേഴ്സണ്‍ കൂടിയായ മേരി അതേദിവസത്തെ തൊഴിലുറപ്പ് മസ്റോളിലും ജോലി ചെയ്തെന്ന് കാണിച്ച് ഒപ്പിട്ടുണ്ട്. തന്നിഷ്ടം നടത്താനായാണ് ഇവര്‍ക്ക് ഒരു അധികാരവുമില്ലാത്ത തൊഴിലുറപ്പ് പദ്ധതിയില്‍ കൂടി കൈകടത്തുന്നത്.

ഇക്കാരണത്താല്‍ പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളികളോടും പഞ്ചായത്തംഗവും ഭരണസമിതിയും ഈ നിലപാട് അവസാനിപ്പിക്കുക, ഇഷ്ടക്കാരെ അധികാരസ്ഥാനങ്ങളില്‍ തിരുകിക്കയറ്റി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കുക, മേറ്റ് നിയമനത്തില്‍ തദ്ദേശവകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കുക, മെമ്പര്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന ആരോപണങ്ങളഇ അന്വേഷണം നടത്തുക, അന്വേഷണം അട്ടിമറിക്കാനുള്ള ഭരണസമിതിയുടെ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ തങ്ങള്‍ ആരംഭിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!