പൊങ്കാല മഹോത്സവം ഫെബ്രു: 16 ന്
വരയാല്‍ ശ്രീ കുരിക്കിലാല്‍ വരദായിനി ദേവി – നാഗരാജ – നാഗയക്ഷി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ഫെബ്രു: 16 ഞായറാഴ്ച വിപുലമായ പരിപാടികളൊടെ നടത്തപ്പെടുമെന്ന് ക്ഷേത്രം മാതൃസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10.30 ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ തായമ്പക, തോറ്റം, പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കും. പൊങ്കാല കിറ്റുകള്‍ ക്ഷേത്രത്തില്‍ ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തിന്‍ മാതൃസമിതി സെക്ര: പി ആര്‍ രമ്യ, പ്രസി: കെ വി ഭാരതി, കെ പി ലക്ഷ്മി, കെ അമ്മിണി, പി ദേവി, കെ ആര്‍ ബിജി, പി ശാന്ത, ടി എ ഷീജ എന്നിവര്‍ പങ്കെടുത്തു.