സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഓര്‍മ്മകളില്‍ ഇനി മൊതക്കരയും

0

മൊതക്കര എന്ന ഗ്രാമത്തിലെ സ്‌നേഹം മതിവരുവോളം ആസ്വദിച്ച സ്വിസര്‍ലാന്‍ഡ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. അതിഥികള്‍ക്ക് പ്രൗഡ ഗംഭീരമായ യാത്രയയപ്പാണ് നാട് ഒരുക്കിയത്.

കഴിഞ്ഞ 5 ദിവസമായി മൊതക്കര ഗ്രാമത്തെയും നാട്ടുകാരെയും അടുത്തറിയുകയും പ്രാദേശിക ഹോംസ്റ്റേകളില്‍ താമസിക്കുകയും മൊതക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ അടക്കം സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്ത് നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി സംഘം സ്വദേശത്തേക്ക് യാത്രതിരിച്ചു. കബനി കമ്മ്യൂണിറ്റി ടൂറിസം പ്രവര്‍ത്തകരും ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ചലഞ്ച് സംഘടനയും കൈകോര്‍ത്താണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു അവസരം ഒരുക്കിയത്. വിദ്യീര്‍ത്ഥികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ പൊതു സ്ഥാപനങ്ങള്‍ക്കും നാടിനും ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.ലോകത്തെ പ്രമുഖ ടൂര്‍ കമ്പനികളുടെ ഭൂപടത്തില്‍ മൊതക്കര ഇതിനോടകം. സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇതേതുടര്‍ന്നാണ് വേള്‍ഡ് ചലഞ്ച് എന്ന പ്രശസ്ത സംഘടന അടക്കം കബനി കമ്മ്യൂണിറ്റി ടൂറിസവുമായി കൈകോര്‍ക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥി സംഘടനകളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കബിനി കമ്മ്യൂണിറ്റി ടൂറിസം പ്രവര്‍ത്തകരും.

Leave A Reply

Your email address will not be published.

error: Content is protected !!