സിക്കിള്‍ സെല്‍ അനീമീയ രോഗികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് 5 മാസം.പുതിയ സര്‍ക്കാറിലും ആരോഗ്യ വകുപ്പ് മന്ത്രിയിലും പ്രതീക്ഷയര്‍പ്പിച്ച് അസോസിയേഷന്‍. അരിവാള്‍ രോഗികളില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 2500 രൂപയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2000 രൂപയുമാണ് സാമൂഹ്യ സുരക്ഷ പെന്‍ഷനായി നല്‍കുന്നത്.ജില്ലയില്‍ 936 പേരാണ് സിക്കിള്‍ സെല്‍ അനീമിയ രോഗികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആദ്യ കാലഘട്ടങ്ങളില്‍ എസ് ടി വിഭാഗത്തിന് മാത്രമായിരുന്നു പെന്‍ഷന്‍ അനുവദിച്ചത്.അസോസിയേഷന്റ് നിരന്തര. ഇടപ്പെടലുകളുടെ ഭാഗമായിയു ഡി എഫ് സര്‍ക്കാര്‍ കാലാവധി തികക്കുന്നതിന്റ തൊട്ട് മുമ്പായാണ് ജനറല്‍ വിഭാഗത്തിന് 2000 രൂപ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായത്.ജില്ലയില്‍ 936 പേരാണ് സിക്കിള്‍ സെല്‍ അനീമിയ രോഗികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഇതില്‍ 800നോടടുത്ത ആളുകള്‍ പെന്‍ഷന്‍ വാങ്ങുന്നവരാണ്.ഇവര്‍ക്ക് ആര്‍ക്കും തന്നെ 5 മാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായ നിയമ സഭ സമിതി ജില്ലയിലെത്തി അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പെന്‍ഷന്‍ 5000 രൂപയാക്കണമെന്ന് സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ മന്ത്രി വീണ ജോര്‍ജ് നേരിട്ട് വിളിക്കുകയും മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് നല്‍കിയ ഉറപ്പ് നല്‍കിയതായും
സിക്കിള്‍ സെല്‍ അനീമീയ പേഷ്യന്‍സ് അസോസിയേഷന്‍ സെക്രട്ടറി സിഡി സരസ്വതി പറഞ്ഞു. രോഗം മൂര്‍ച്ചിക്കുമ്പോള്‍ അതി കഠിനമായ വേദന അനുഭവപ്പെടുന്നതിനാല്‍ തന്നെ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ജോലിക്ക് പോകാനും കഴിയാറില്ല. പെന്‍ഷന്‍ ലഭിക്കുന്നതാണ് ചികിത്സക്ക് ഉള്‍പ്പെടെയുള്ള ഏക ആശ്രയം.