അന്വേഷണം തുടങ്ങി
വെള്ളമുണ്ട എ യു പി സ്കൂള്‍ മാനേജര്‍ക്കെതിരെ അധ്യാപിക പോലീസില്‍ നല്കിയ പരാതിയിന്മേല് അന്വേഷണം തുടങ്ങി. സ്കൂളിലെ മെന്റര്‍ ടീച്ചര്‍ ഉഷയാണ് പരാതി നല്‍കിയത്.
ആദിവാസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാപരിജ്ഞാനം നല്കുവാന് വേണ്ടി ഡിപ്പാര്‍ട്ട്മെന്റ് നിയമിച്ച മെന്റര്‍ ടീച്ചര്‍ ഉഷയാണ് വെള്ളമുണ്ട എയുപി സ്കൂള്‍ മാനേജര്‍ക്കെതിരെ വെള്ളമുണ്ട പൊലീസില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്. സ്കൂളില്‍ മാനേജറുടെ ഭാഗത്തുനിന്നും കടുത്ത മാനസിക പീഡനം നേരിടുന്നു എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വെള്ളമുണ്ട പോലീസ് സ്കൂളിലെത്തി അന്വേഷണം നടത്തി. പിടിഎ പ്രസിഡണ്ട്, ഹെഡ്മിസ്ട്രസ്, സഹ അധ്യാപകര്‍ എന്നിവരില്‍നിന്ന്. വിവരങ്ങള്‍ ആരാഞ്ഞു. പരാതിക്കാരിയായ ടീച്ചറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കൃത്യമായി അന്വേഷണം നടത്തി നിജസ്ഥിതി വ്യക്തമായതിനുശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.