സംസ്ഥാനത്ത് കോവിഡിന്റെ സമൂഹ വ്യാപനമാണെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. 2 ലക്ഷത്തിലധികം കോവിഡ് ബാധിതരാണ് 4 ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട് ചെയ്തത്. ഒപ്പം തന്നെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത നിരവധി കേസുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നത്.
2,11,522 പേര്‍ക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാല്‍ റിപ്പോര്‍ട് ചെയ്യപ്പെടാത്ത കേസുകളുടെ വര്‍ധനവിലേക്ക് ഇത് വിരല്‍ചൂണ്ടുന്നുണ്ട്. കൂടാതെ സമൂഹ വ്യാപന ആശങ്ക ആരോഗ്യമന്ത്രി തള്ളിക്കളഞ്ഞിട്ടുമില്ല.
50 ശതമാനത്തിനടുത്താണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം അടുത്ത മാസം പകുതിയോടെ സംസ്ഥാനത്തെ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ്.