തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; പി.സി. ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്
കൊവിഡ് പശ്ചത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.