വയോധികയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

0

നൂല്‍പ്പുഴ കാട്ടുനായ്ക്ക കോളനിയിലെ ചിക്കിയുടെ മരണം കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് ഗോപി അറസ്റ്റില്‍ . ഒന്നരമാസം മുന്‍പ് മറവു ചെയ്ത മൃതദേഹം ഇന്നലെ പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണകാരണം തലയ്ക്കും കൈയ്ക്കും ഏറ്റ മാരക പരിക്കെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.ജൂണ്‍ 19ന് രാത്രിയാണ് ചിക്കി (70) മരണപ്പെടുന്നത്.സ്വാഭാവിക മരണമെന്ന നിലയില്‍ അടുത്ത ദിവസം മൃതദേഹം മറവുചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പല കോണുകളില്‍നിന്നും മരണം കൊലപാതകമാണെന്ന രീതിയിലുള്ള പരാതികളും സംശയങ്ങളും ഉയര്‍ന്നു. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത ബത്തേരി പോലീസ് ഭര്‍ത്താവ് ഗോപിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് .ഇതില്‍ മരണകാരണം തലയ്ക്കും, കൈയ്ക്കും ഏറ്റ മാരക പരിക്കാണ് മരണ കാരണം എന്ന് കണ്ടെത്തി.തുടര്‍ന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ഗോപിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.19-ന് രാത്രിയില്‍ ഇരുവരും മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തിനിടെ ഗോപി മരകഷ്ണമെടുത്തു ചിക്കിയെ അടിച്ചു. പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയ ചിക്കിയെ സ്വാഭാവിക മരണമെന്ന നിലയില്‍ മറവു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!