ടീമിനെ വഴിയില്‍ തടഞ്ഞത് അപലപനീയം: ടീം ഉദയ.

0

മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ടീം ഉദയ നടത്തുന്ന ഉദയ ഫുട്ബോളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന റോയല്‍ ട്രാവല്‍സിനെ തടഞ്ഞത് ആരവം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടകസമിതിക്ക് നിരക്കാത്തത് എന്ന് ടീം ഉദയ ടൂര്‍ണ്ണമെന്റ് കമ്മിറ്റി.16 വര്‍ഷമായി നടത്തിവരുന്ന ഉദയ ഫുട്ബോള്‍മേളയെ തകര്‍ക്കാനാണ് ആരവം ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ഗ്യാലറിയിലും ആരവം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോശമായ വാക്കുകളിലൂടെ പ്രതിഷേധം സംഘടിപ്പിച്ചത്. നൂറ് കണക്കിന് കുട്ടികളും സ്ത്രീകളും ഗ്യാലറിയിലിരിക്കുമ്പോഴാണ് ആരവം അംഗങ്ങള്‍ ടീമിനെതിരെ വളരെ മോശമായ രീതിയില്‍ പ്രതിഷേധിച്ചത്. ഉദയ സംഘാടകരുടെയും, പോലീസിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ അനിഷ്ഠ സംഭവങ്ങള്‍ ഗ്രൗണ്ടില്‍ ഉണ്ടായില്ല. എന്നാല്‍ കളികഴിഞ്ഞുപോകുന്ന ടീമിനൊപ്പം സംഘാടകസമിതിയുമുണ്ടായിരുന്നു. വെളളമുണ്ട ആരവം ഫുട്ബോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ വെച്ച് രണ്ട് സ്ഥലത്ത് ടീമിനെ തടയുകയും, കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘാടകസമിതി തീരുമാനിച്ചു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും തുടര്‍ദിവസങ്ങളില്‍ ആവശ്യമായ സുരക്ഷ ഒരുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!